25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കിറ്റക്‌‌സ് തൊഴിലാളികളുടെ അക്രമം: പ്രത്യേകസംഘം അന്വേഷിക്കും .
Kerala

കിറ്റക്‌‌സ് തൊഴിലാളികളുടെ അക്രമം: പ്രത്യേകസംഘം അന്വേഷിക്കും .

കിഴക്കമ്പലം കിറ്റക്‌‌സ് കമ്പനി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് റൂറല്‍ എസ്‌പി കെ കാര്‍ത്തിക്. എസ്പിയുടെ നിര്‍ദേശപ്രകാരം മുനമ്പം, പെരുമ്പാവൂര്‍, പുത്തന്‍കുരിശ്, മൂവാറ്റുപുഴ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

കിറ്റക്‌‌സ് തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും റൂറല്‍ എസ്‌‌പി അറിയിച്ചു. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അക്രമത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരെയും പിടികൂടും. അക്രമത്തില്‍ എട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നുവെന്നും കെ കാര്‍ത്തിക് പറഞ്ഞു.

Related posts

ദേ​ശീ​യ​പാ​ത വി​ക​സ​നം: സ്ഥ​ലം ന​ൽ​കി​യ​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വൈ​കി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി

Aswathi Kottiyoor

ദേശീയ പണിമുടക്ക് അവസാനിച്ചു ; വലഞ്ഞ് ജനം, പരക്കെ അക്രമം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox