Uncategorized
കേളകം പൊയ്യ മലയിൽ കൂട്ടിൽ കെട്ടിയിരുന്ന പോത്തിനെ പുലി കൊന്ന് തിന്നു. .

കേളകം പൊയ്യ മലയിൽ കൂട്ടിൽ കെട്ടിയിരുന്ന പോത്തിനെ പുലി കൊന്ന് തിന്നു. പൊയ്യമല സ്വദേശി കുരിശുമൂട്ടിൽ ജോർജിന്റെ പോത്തിനെയാണ് അക്ഞാത ജീവി കൊന്നു തിന്നത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മുൻപും, പുലിയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണ്. പലതവണ വനം വകുപ്പിനോട് കൂടി വെച്ച് വന്യജീവിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു. ഇന്നുതന്നെ കൂടുസ്ഥാപിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.




