25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജില്ലാപഞ്ചായത്ത്‌ നേട്ടങ്ങളുടെ 1 വർഷം
kannur

ജില്ലാപഞ്ചായത്ത്‌ നേട്ടങ്ങളുടെ 1 വർഷം

വികസന പ്രവർത്തനങ്ങൾക്ക്‌ കോവിഡ്‌ ഉൾപ്പെടെ ഒന്നും തടസ്സമാവില്ലെന്നതിന്റെ നേർസാക്ഷ്യമാണ്‌ ജില്ലാ പഞ്ചായത്തിന്റെ ഒരുവർഷത്തെ ഭരണം. കരുതലും സാന്ത്വനവും പകരുന്ന പ്രവർത്തനത്തിലൂടെ പി പി ദിവ്യ പ്രസിഡന്റായ ഭരണസമിതി നാടിനെ നയിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയാണ്‌ വിജയത്തിന്‌ അടിത്തറ.
കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഒരുകോടി രൂപ നൽകി. 4500 കിടപ്പുരോഗികൾക്ക്‌ വാക്‌സിൻ നൽകാൻ രണ്ട്‌ മൊബൈൽ യൂണിറ്റ്‌ തുടങ്ങി. വിദ്യാർഥികളുടെ പഠനം സുഗമമാക്കാൻ 110 കോളനികളിൽ 30 ലക്ഷം രൂപ ചെലവിൽ സൗജന്യ ഇന്റർനെറ്റ്‌ കണക്ഷൻ നൽകി. ജില്ലയെ സംരംഭക സൗഹൃദമാക്കാൻ ഹെൽപ്‌ ഡസ്‌ക്‌ തുടങ്ങി. ജില്ലാ ആശുപത്രിയിൽ ഗർഭിണികൾക്കും കുട്ടികൾക്കും 2.70 കോടി രൂപയുടെ ആധുനിക വാർഡ്‌ സജ്ജമാവുകയാണ്‌.
ആശുപത്രിയിൽ 1.57 കോടിയുടെ ഒക്‌സിജൻ പ്ലാന്റുംതുടങ്ങി. കുടുംബശ്രീ ഉൽപ്പന്ന വിതരണത്തിനായി ഡെലിവറി വാനുമൊരുക്കി.

അഞ്ചരക്കണ്ടി പുഴ ശുചീകരണത്തിന്‌ 5 കോടി
അഞ്ചരക്കണ്ടി പുഴ ശുചീകരണത്തിന്‌ അഞ്ച്‌ കോടി രൂപയുടെ പദ്ധതി ജില്ലാ പഞ്ചായത്ത്‌ യോഗം അംഗീകരിച്ചു. ഇതിനായി നഗര സഞ്ചയ പദ്ധതിയിൽ അഞ്ച്‌ കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു.
കരിമ്പം ഫാമിൽ ഫാം ടൂറിസത്തിന്റെ ഭാഗമായി പുഷ്‌പഫല പ്രദർശനം 15ന്‌ തുടങ്ങും. കിഫ്‌ബി പണിയുന്ന സ്‌കൂൾ കെട്ടിടങ്ങൾക്ക്‌ ഫർണിച്ചറും നൽകും. ഭരണസമിതി ഒന്നാംവാർഷികം കെയ്‌ക്ക്‌ മുറിച്ച്‌ ആഘോഷിച്ചു.

Related posts

പ​ഴ​ശി ക​നാ​ലി​ലെ വെ​ള്ളം പ്ര​തീ​ക്ഷി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ

Aswathi Kottiyoor

കംഫർട്ട് സ്റ്റേഷൻ ദിവസങ്ങൾ കഴിഞ്ഞിട്ടും തുറന്നു നൽകാത്തത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു.

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1009 പേര്‍ക്ക് കൂടി കൊവിഡ്: 968 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox