23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ശബരിമല പാതകളിൽ അപകട സെൽഫി വേണ്ട: വനംവകുപ്പ് മുന്നറിയിപ്പ്‌
Kerala

ശബരിമല പാതകളിൽ അപകട സെൽഫി വേണ്ട: വനംവകുപ്പ് മുന്നറിയിപ്പ്‌

ശബരിമല പാതകളിൽ തീർഥാടകർ വന്യമൃഗങ്ങളോടൊപ്പം ചിത്രമെടുക്കുന്നത്‌ അപകടങ്ങൾക്ക്‌ കാരണമാകുമെന്ന്‌ വനംവകുപ്പിന്റെ മുന്നറിയിപ്പ്‌. മൃഗങ്ങൾക്ക്‌ ഭക്ഷണംനൽകുകയോ അവയെ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നാണ് വനംവകുപ്പിന്റെ നിർദ്ദേശം. ഇത്‌ പലപ്പോഴും പാലിക്കപ്പെടുന്നില്ല. ശബരിമലയിൽ മലയണ്ണാൻ, കരിങ്കുരങ്ങ്, ചെങ്കീരി തുടങ്ങിയ മൃഗങ്ങൾ ധാരാളമുണ്ട്‌. ഇവയ്‌ക്കൊപ്പം ഫോട്ടോ പിടിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌.

കൂടുതൽ സ്ഥലങ്ങളിൽ മുന്നറിയിപ്പ്‌ ബോർഡുകൾ സ്ഥാപിക്കുമെന്നും ജീവനക്കാരെ നിയോഗിക്കുമെന്നും വനംവകുപ്പ്‌ സന്നിധാനം ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ അനിൽ ചക്രവർത്തി പറഞ്ഞു.

Related posts

ലോകത്തേറ്റവും കൂടുതൽ സ്ത്രീകൾ വിദ്യാഭ്യാസം നേടുന്ന സംസ്ഥാനമാണ് കേരളം – എം. വി. ഗോവിന്ദൻ

Aswathi Kottiyoor

2024ലെ പൊതുഅവധികൾക്ക് മന്ത്രിസഭയുടെ അംഗീകാരം

Aswathi Kottiyoor

ലൈഫ് മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് 1500 കോടിയുടെ ഹഡ്കോ വായ്പ ലഭ്യമായി

Aswathi Kottiyoor
WordPress Image Lightbox