നാഷണൽ ഹെറാൾഡ് കേസ് : വിധി പറയുന്നത് ഡിസംബർ 16 ലേക്ക് മാറ്റി

നാഷണൽ ഹൊറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ വിധി പറയുന്നത് ഡിസംബർ 16 ലേക്ക് മാറ്റി. ഡിസംബർ 16ന് വിചാരണ കോടതി കേസിൽ വിധി പറയും. ദില്ലി റൗസ് അവന്യു കോടതിയാണ് സമർപ്പിച്ച കുറ്റപത്രത്തിന്മേൽ വിധി പറയുക. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ഓവർസീസ് മേധാവി സാം പിട്രോഡ, സുമൻ ദുബെ തുടങ്ങിയവരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പ്രതിചേർത്തതാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചത്.
2014 ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയിൽ നിന്നാണ് 2021 ൽ ഇ.ഡി.യുടെ അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി തട്ടിയെടുത്തതായാണ് പരാതി




