24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഡൽഹിയിൽ 10 പേർക്ക് കൂടി ഒമിക്രോൺ; രാജ്യത്ത് 97 കേസുകൾ.
Kerala

ഡൽഹിയിൽ 10 പേർക്ക് കൂടി ഒമിക്രോൺ; രാജ്യത്ത് 97 കേസുകൾ.

ഡല്‍ഹിയില്‍ പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 97ആയി. ആരോഗ്യ മന്ത്രി സത്യേന്ദർ ജയിനാണ് ഒമിക്രോണ്‍ രോഗികളുടെ കണക്ക് പുറത്തുവിട്ടത്.നിലവിൽ ഡൽഹിയിൽ മാത്രം 20 പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പത്തുപേർ ആശുപത്രി വിട്ടു.വ്യാഴാഴ്ച 14 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കര്‍ണാടകയിൽ 5 പുതിയ കേസുകളും ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളില്‍ നാലുവീതവും ഗുജറാത്തില്‍ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
കേരളത്തിൽ 5 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നാലുപേർക്ക് വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ ഒമിക്രോൺ കണ്ടെത്തിയ വ്യക്തിയുടെ സ‍മ്പർക്ക പട്ടികയിലുള്ള രണ്ടുപേർക്കും കോംഗോയിൽ നിന്ന് വന്ന 35കാരനായ എറണാകുളം സ്വദേശിക്കും യുകെയിൽ നിന്നുവന്ന തിരുവനന്തപുരം സ്വദേശിനിയായ 22കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Related posts

കണ്ണൂർ മൈസൂരു ഇനി ദേശീയപാത ; കേരളത്തിലെ 11 റോഡുകൾ ഭാരത്‌മാലാ പദ്ധതിയിൽ.

Aswathi Kottiyoor

ദീർഘദൂര യാത്ര സുഖകരമാക്കാൻ കെ.എസ്.ആർ.ടി.സി.യുടെ സ്ലീപ്പർ വോൾവോ തലസ്ഥാനത്തെത്തി

Aswathi Kottiyoor

വി​ഷുപൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്നു തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox