25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് വിടവാങ്ങി ; രാജ്യത്തിന്റെ നോവായി കൂനൂർ അപകടം.
Kerala

ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് വിടവാങ്ങി ; രാജ്യത്തിന്റെ നോവായി കൂനൂർ അപകടം.

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് (39) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകടദിവസം മരിച്ചിരുന്നു.14 പേർ സ‍ഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടനിലേക്കായിരുന്നു യാത്ര.

Related posts

ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ; ക​ട​ലി​ൽ പോ​കാ​ൻ ആ​ധാ​ർ

Aswathi Kottiyoor

പുതുവത്സരാഘോഷം രാത്രി 12 വരെ; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്‌

Aswathi Kottiyoor

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വീ​ണ്ടും വി​ല​യി​ടി​വി​ന്‍റെ കാ​ലം

Aswathi Kottiyoor
WordPress Image Lightbox