22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഖാ​ദി മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി
kannur

ഖാ​ദി മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി

ക​ണ്ണൂ​ർ: ജി​ല്ലാത​ല ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ഖാ​ദി മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ൽ കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ദി ബോ​ർ​ഡ് ക​ണ്ണൂ​രി​ൽ പു​തു​താ​യി ഇ​റ​ക്കു​ന്ന ശ്രീ​കൃ​ഷ്ണ​പു​രം ഖാ​ദി സ്‌​പെ​ഷൽ പ​ട്ടാ​ണ് ഈ ​വ​ർ​ഷ​ത്തെ മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. 6600 മു​ത​ൽ 9800 രൂ​പ വ​രെ വി​ല​യു​ള്ള പ​ട്ടു​സാ​രി​ക​ൾ​ക്ക് 30 ശ​ത​മാ​നം റി​ബേ​റ്റ് ല​ഭി​ക്കും. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 50,000 രൂ​പ വ​രെ​യു​ള്ള ഖാ​ദി ഉ​ത്പന്ന​ങ്ങ​ൾ ത​വ​ണ​ക​ളാ​യി തി​രി​ച്ച​ട​ക്കാ​വു​ന്ന രീ​തി​യി​ൽ ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ് സൗ​ക​ര്യ​വും ല​ഭി​ക്കും.
മു​ന്നോ​ക്ക സ​മു​ദാ​യ കോ​ർ​പറേ​ഷ​ൻ ബോ​ർ​ഡ് അം​ഗം കെ.​സി. സോ​മ​ൻ ന​മ്പ്യാ​ർ ആ​ദ്യ വി​ൽ​പ​ന ഏ​റ്റു​വാ​ങ്ങി. കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, പ​യ്യ​ന്നൂ​ർ ഖാ​ദി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ടി.​സി. മാ​ധ​വ​ൻ ന​മ്പൂ​തി​രി, ജി​ല്ലാ ഖാ​ദി​ഗ്രാ​മ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ഐ.​കെ. അ​ജി​ത്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

പ​ഴ​ശി​രാ​ജാ സ്മാ​ര​കം ച​രി​ത്ര സ്മാ​ര​ക​മാ​ക്കും: കെ.​കെ. ശൈ​ല​ജ

Aswathi Kottiyoor

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്-പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1072 പേര്‍ക്ക് കൂടി കൊവിഡ്: 1037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox