Uncategorized
ഇതുപോലെയുള്ളവരുടെ പിന്തുണയും ആലിംഗനവും ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കും; സീമയെയും അനുശ്രീയെയും വിമർശിച്ച് ദിവ്യ

കണ്ണൂർ: ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ നടിമാരായ സീമ ജി നായർക്കും അനുശ്രീക്കുമെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം നേതാവുമായ പി പി ദിവ്യ. ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന പരിഹാസത്തോടെയാണ് ദിവ്യയുടെ കുറിപ്പ്.ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദച്ചാമിയാണെന്നും പി പി ദിവ്യ ആരോപിച്ചു. സീമ ജി നായരുടെയും അനുശ്രീയുടെയും ചിത്രസഹിതമാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്.




