24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 41 ശതമാനം പോലീസിനും 45 ശതമാനം ബസ് ഡ്രൈവര്‍മാര്‍ക്കും കേള്‍വിക്ക് തകരാര്‍; വില്ലന്‍ ഹോണ്‍.
Kerala

41 ശതമാനം പോലീസിനും 45 ശതമാനം ബസ് ഡ്രൈവര്‍മാര്‍ക്കും കേള്‍വിക്ക് തകരാര്‍; വില്ലന്‍ ഹോണ്‍.

ഡ്രൈവര്‍മാരോടാണ്…ഹോണടിക്കുമ്പോള്‍ മറക്കരുത് നിങ്ങളുടെ കേള്‍വിയും തകരാറിലാകുമെന്ന്. കൊച്ചി നഗരത്തില്‍ നാലുവര്‍ഷംമുമ്പ് നടത്തിയ പഠനപ്രകാരം പൊതുഗതാഗതസംവിധാനങ്ങളിലെ ഡ്രൈവര്‍മാരുടെ കേള്‍വിയില്‍ ഏകദേശം 40 ശതമാനത്തിലധികം കുറവാണ് കണ്ടെത്തിയത്.

നഗരത്തിലെ ഒമ്പത് പ്രധാന ജങ്ഷനുകളില്‍ ശബ്ദപരിധി പരിശോധന നടത്തിയതില്‍ മൂന്നിടങ്ങളിലേത് 105 ഡെസിബലില്‍ കൂടുതലായിരുന്നു. പരമാവധി 80 ഡെസിബലാണ് അനുവദനീയം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) നടത്തിയ പഠനപ്രകാരം കേരളത്തിലെ ട്രാഫിക് പോലീസുകാരില്‍ 41 ശതമാനവും കേള്‍വിക്ക് തകരാറുള്ളവരാണ്. ബസ് ഡ്രൈവര്‍മാരിലിത് 45 ശതമാനത്തിനുമുകളിലാണെന്നാണ് കണ്ടെത്തല്‍.

ചെവി തുളയ്ക്കുന്ന ഹോണുകള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ആവര്‍ത്തിച്ച് നിയന്ത്രണാതീതമായ ശബ്ദം കേള്‍ക്കുന്നവര്‍ക്ക് സ്ഥിരമായ കേള്‍വിക്കുറവുണ്ടാകും. ഏകാഗ്രതക്കുറവ്, പ്രതികരണ വേഗച്ചുരുക്കം, മാനസികപിരിമുറുക്കം, ഓര്‍മക്കുറവ് എന്നിവയ്ക്കും സാധ്യത. വലിയശബ്ദം കേള്‍ക്കുമ്പോള്‍ ശരീരത്തില്‍ അഡ്രിനാലിനുണ്ടാകും. ഇത് ഹൃദയമിടിപ്പ് കൂട്ടും.

ഗര്‍ഭസ്ഥശിശുക്കളില്‍ വലിയ ശബ്ദങ്ങള്‍ ചില വൈകല്യങ്ങളുണ്ടാക്കുന്നതായും പഠനങ്ങളുണ്ട്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ സാവധാനത്തില്‍ ബാധിക്കുന്നവയാണെന്നതിനാല്‍ അത് വേഗത്തില്‍ തിരിച്ചറിയില്ല

Related posts

കുട്ടികള്‍ക്ക് ‘കാവലായ് ഒരു കൈത്തിരി’ തെളിയിക്കും നവംബര്‍ 20 കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ദിനം

Aswathi Kottiyoor

വ്യാപാര മേഖലയെ തകർക്കുന്ന വഴിയോര കച്ചവടം നിയന്ത്രിക്കണം

Aswathi Kottiyoor

ലഖിംപുർ ഖേരി കർഷക കൂട്ടക്കൊല : മന്ത്രിപുത്രന്‌ വധശ്രമം ചുമത്തി

Aswathi Kottiyoor
WordPress Image Lightbox