Uncategorized
ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീല്‍ പുറത്ത്; പോര്‍ച്ചുഗല്‍-ഓസ്ട്രിയ ഫൈനല്‍

ഫിഫ അണ്ടര്‍ -17 ഫുടോബോള്‍ ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായി. ആവേശം നിറഞ്ഞുനിന്ന രണ്ടാം സെമി പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെതിരെ 6-5ന് ജയിച്ചാണ് പോര്‍ച്ചുഗല്‍ കലാശപ്പോരിലേക്കെത്തുന്നത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ അഞ്ച് ഷോട്ടുകളും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങുകയായിരുന്നു




