24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റസ്റ്റ് ഹൗസ് ബുക്കിങ്‌: കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം ആരംഭിക്കും
Kerala

റസ്റ്റ് ഹൗസ് ബുക്കിങ്‌: കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം ആരംഭിക്കും

പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിങ്‌ സംവിധാനം കാര്യക്ഷമമാക്കുന്നതിന് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം തയ്യാറാകുന്നു. പബ്ലിക് ഓഫീസില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം ബുധനാഴ്‌ച രാവിലെ 11.30ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

ഓണ്‍ലൈന്‍ ബുക്കിങില്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാവുന്ന കോള്‍ സെന്ററായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇതിനായി പ്രത്യേക ഫോണ്‍ നമ്പറുകളും നല്‍കും. ഓൺലൈന്‍ സംവിധാനത്തെ സഹായിക്കാന്‍ റസ്റ്റ് ഹൗസുകളുടെ ഏകോപനം സാധ്യമാക്കാനും കണ്‍ട്രോള്‍ റൂം വഴി ലക്ഷ്യമിടുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.

Related posts

വരും നാളുകളില്‍ രാജ്യം കടുത്ത ചൂടിലേക്കെന്ന് മുന്നറിയിപ്പ്.

Aswathi Kottiyoor

മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി ‘പ്രിയ ഹോം’ ഒരുങ്ങി; 26ന് മന്ത്രി ഡോ. ആർ ബിന്ദു തുറന്നു കൊടുക്കും

Aswathi Kottiyoor

കേരളം സമ്പൂർണ മാലിന്യമുക്തം ; ആദ്യഘട്ട പ്രവർത്തനം ജൂൺ 5ന്‌ പൂർത്തിയാക്കും

Aswathi Kottiyoor
WordPress Image Lightbox