മഹാരാഷ്ട്രയിൽ രണ്ടുപേർക്ക് കൂടി കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും അമേരിക്കയിൽനിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 23 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ പുതിയതായി രോഗം സ്ഥിരീകരിച്ച ഇരുവർക്കും ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്ക് പട്ടികയില്‍പ്പെട്ട അഞ്ചുപേരെയും ലോ റിസ്ക് പട്ടികയില്‍പ്പെട്ട 315 പേരെയും കണ്ടെത്തിയിട്ടുണ്ട്.