Uncategorized

സ്ഥാനാർത്ഥിയായി റോബിൻ ബസ് ഉടമ ഗിരീഷ്; മേലുകാവ് പഞ്ചായത്തിൽ സ്വാതന്ത്രനായി മത്സരം

പെർമിറ്റ് വിഷയത്തിൽ മോട്ടോർ വാഹന വകുപ്പുമായി ഏറ്റുമുട്ടിയ ബസ് ഉടമ റോബിൻ ഗിരീഷ് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി. കോട്ടയം മേലുകാവ് പഞ്ചായത്ത് എട്ടാം വാർഡിലാണ് റോബിൻ ഗിരിഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പെർമിറ്റ് വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടി സുപ്രീംകോടതി വരെ പോയിരുന്നു. റോബിൻ ബസ്സിന്റെ കോയമ്പത്തൂർ സർവീസുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്മറ്റ് പാർട്ടികളുടെ ഒന്നും പിന്തുണയില്ലതെയാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരനും മത്സരരംഗത്ത് ഉണ്ട്. അതേസമയം അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള കേസുകളൊക്കെ സുപ്രീം കോടതിയിൽ നിലവിലുണ്ട്. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധമായിട്ടല്ല മത്സരിക്കാൻ ഇറങ്ങിയത്. ജനങ്ങളെ സേവിക്കുക എന്നുള്ള ഒരു ഉദ്ദേശമാണ് തനിക്കുള്ളതെന്ന് ഗിരീഷ് വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button