• Home
  • kannur
  • സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ നേരിട്ട് വിലയിരുത്തി ഭക്ഷ്യമന്ത്രി
kannur

സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ നേരിട്ട് വിലയിരുത്തി ഭക്ഷ്യമന്ത്രി

പൊതു വിപണിയില്‍ നേരിട്ട് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിക്കുക, വിലക്കയറ്റ സാധ്യതകള്‍ തടയുക എന്നീ നയങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ താലൂക്കുകളിലും ഏര്‍പ്പെടുത്തിയ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഭക്ഷ്യ മന്ത്രി നേരിട്ടെത്തി. കണ്ണൂര്‍ താലൂക്കിലെ മുണ്ടേരിമൊട്ടയിലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എത്തിയത്.സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ നിന്നുള്ള പ്രദേശത്തെ ആദ്യത്തെ വില്‍പനയും അദ്ദേഹം നിര്‍വഹിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ, വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ രാജീവ്, സപ്ലൈകോ ഡിപ്പോ മാനേജര്‍ മാധവന്‍ പോറ്റി എന്നിവര്‍ പങ്കെടുത്തു.

Related posts

കണ്ണൂര്‍ വിമാനത്താവളം; അന്താരാഷ്ട്ര ചരക്ക് നീക്കം ഒക്ടോബര്‍ 16 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന ക​ണ്ണൂ​രി​ലെ​ത്തി

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ആധുനികവത്‌കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ………

Aswathi Kottiyoor
WordPress Image Lightbox