24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *കൂടുതൽ കുടി ഈ ജില്ലയിൽ; ഇഷ്ടബ്രാൻഡുകൾ: സ്ത്രീകൾ കൂടുതൽ കുടിക്കുന്ന ജില്ല.*
Kerala

*കൂടുതൽ കുടി ഈ ജില്ലയിൽ; ഇഷ്ടബ്രാൻഡുകൾ: സ്ത്രീകൾ കൂടുതൽ കുടിക്കുന്ന ജില്ല.*

ആലപ്പുഴക്കാരുടെ കുടി അൽപം കൂടുതലാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേയിലും വ്യക്തമാകുന്നു. കുടിയുടെ കാര്യത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം. ജനസംഖ്യാനുപാത കണക്കിൽ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ ആലപ്പുഴക്കാരും. ആലപ്പുഴയിലെ പുരുഷൻമാരിൽ 29% പേർ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബവ്റിജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്സ് റം മാത്രം ആലപ്പുഴക്കാർ കുടിച്ചിട്ടുണ്ട്.

ബാക്കി ഇനങ്ങളും ബീയറും എല്ലാം കൂടി 1.4. ലക്ഷം കെയ്സ് ചെലവായി. ആലപ്പുഴയിലെ സ്ത്രീകളിൽ 0.2% പേർ മാത്രമേ കുടിക്കു. 15 വയസ്സിനു മുകളിലെ പുരുഷൻമാരിൽ ദേശീയ ശരാശരി 18.8% മദ്യപിക്കുമെങ്കിൽ കേരളത്തിൽ 19.9% ആണ്. കേരളത്തിൽ നഗരങ്ങളിൽ 18.7%, ഗ്രാമങ്ങളിൽ 21% പുരുഷൻമാരും മദ്യപിക്കുമെന്നാണ് സർവേ. ആലപ്പുഴയ്ക്കു തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4% പുരുഷൻമാർക്കു മദ്യസേവ ഉണ്ട്. സ്ത്രീകൾ 0.6%. ബ്രാൻഡിയാണ് കോട്ടയത്തെ പുരുഷൻമാർക്കിഷ്ടം. റം തൊട്ടുപിന്നിലുണ്ട്.

മൂന്നാംസ്ഥാനം തൃശൂരിനാണ്. 26.2% പുരുഷൻമാർ മദ്യം ഉപയോഗിക്കും. 0.2% സ്ത്രീകളും. തൃശൂരുകാർക്കും ഇഷ്ടം ബ്രാൻഡിയാണ്. റമ്മിനോട് പ്രിയമില്ല. മലപ്പുറത്താണ് മദ്യപാനം ഏറ്റവും കുറവ്. 7.7% പുരുഷൻമാരേ മദ്യപിക്കാറുള്ളൂ. ഇഷ്ട മദ്യം ബ്രാൻഡി. സ്ത്രീകളിൽ മദ്യപാന ശീലം കൂടുതൽ വയനാട് ജില്ലയിലാണ്: 1.2%. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളും ബ്രാൻഡിപ്രിയരാണ്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവ റമ്മിനോട് ആഭിമുഖ്യം കാട്ടുന്നു.

Related posts

വി​ദ്യാർഥികൾക്ക് ഷോ​ര്‍​ട്ട് ഫി​ലിം മ​ത്സ​രം

Aswathi Kottiyoor

ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചാ​ല്‍ കോ​വി​ഡ് വ്യാ​പ​നം കു​റ​യ്ക്കാം: ആ​രോ​ഗ്യ​മ​ന്ത്രി

സംസ്ഥാന വിജിലൻസിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അധികാരമുണ്ട് : ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox