24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *വാക്സീൻ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിനു ശേഷം; കുറയ്ക്കില്ലെന്ന് കോടതി.*
Kerala

*വാക്സീൻ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിനു ശേഷം; കുറയ്ക്കില്ലെന്ന് കോടതി.*

കോവിഷീൽഡ് വാക്സീൻ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള 12 ആഴ്ചയിൽ നിന്നു നാലാഴ്ചയായി കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സർക്കാരിന്റെ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് തെറ്റാണ് എന്നു വ്യക്തമാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണു നടപടി. വാക്സീൻ ഇടവേള 12 ആഴ്ചയായി നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിനു ശേഷമാണ് എന്ന കേന്ദ്ര സർക്കാർ വാദം കോടതി അംഗീകരിച്ചു.ആദ്യ ഡോസ് എടുത്ത് 12 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് കോവിഷീൽഡ് വാക്സീൻ എടുക്കാനാണ് കേന്ദ്രസർക്കാർ അനുമതിയുള്ളത്. ഇതിനെതിരെ ഒന്നാം ഡോസ് എടുത്തു നാലാഴ്ച കഴിഞ്ഞ ജീവനക്കാർക്ക് രണ്ടാം ഡോസ് എടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്സ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ഡോസ് സ്വീകരിച്ചു നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കാൻ സാധിക്കുംവിധം കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിൽ നിർദേശിച്ചിരുന്നത്. ഇതു നടപ്പാക്കാത്ത വിവരം ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കിറ്റെക്സ് ജീവനക്കാർ ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞതിനെ തുടർന്നു രണ്ടാം ഡോസ് സ്വീകരിച്ചിരുന്നു.

കേന്ദ്ര വാക്സീൻ പോളിസി പ്രകാരം ഇടവേള ചുരുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. ആദ്യ ഡോസ് സ്വീകരിച്ച് 12 മുതൽ 16 ആഴ്ച വരെ ഇടവേള വേണമെന്നാണ് ശാസ്ത്രീയ പഠനം. 28 ദിവസം കഴിഞ്ഞു രണ്ടാം ഡോസ് എടുക്കുന്നത് ശാസ്ത്രീയമല്ലെന്നും ഫലപ്രദമാകില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ അപ്പീലിൽ അറിയിച്ചിരുന്നത്. ലോഗാരോഗ്യ സംഘടനകളുടെ ഉൾപ്പടെ മാർഗനിർദേശങ്ങൾ പാലിച്ചാണ് വാക്സീൻ പോളിസി നിശ്ചയിച്ചതെന്നുമായിരുന്നു സർക്കാർ വാദം. സർക്കാരിന്റെ നയപരമായ തീരുമാനം എടുക്കേണ്ട വിഷയത്തിൽ കോടതി ഇടപെടുന്നതിനെതിരെയും സർക്കാർ വാദം ഉയർത്തിയിരുന്നു.

Related posts

രാജ്യം ഭരിക്കുന്നത് പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികള്‍ – ഐസക്………

Aswathi Kottiyoor

തെരുവുനായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം ആരംഭിച്ചു

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രത്യേക നിരീക്ഷകർ സംസ്ഥാനത്തെത്തി

Aswathi Kottiyoor
WordPress Image Lightbox