24.9 C
Iritty, IN
October 4, 2024
  • Home
  • Kanichar
  • കണിച്ചാറിൽ വീട്ടിനുള്ളിൽ നിന്നും വാഷും ചാരായവും പിടികൂടി .
Kanichar

കണിച്ചാറിൽ വീട്ടിനുള്ളിൽ നിന്നും വാഷും ചാരായവും പിടികൂടി .

കേളകം സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ സതീശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഷും ചാരായവും ഉപകരണങ്ങളും പിടികൂടിയത് . വീടിനുള്ളിലെ എ.സി റൂമിൽ നിന്നാണ് 200 ലിറ്ററിലധികം വാഷ് , വാറ്റ് ഉപകരണങ്ങൾ , ചാരായം എന്നിവ പോലീസ് പിടികൂടിയത് . കണിച്ചാർ സ്വദേശി നൂറ്റിക്കാട്ട് വീട്ടിൽ മാർഷൽ സേവിയർ , വളയംചാൽ കോളനിയിലെ കുട്ടപ്പൻ എന്നിവരെയാണ് വാഷും ചാരായവും വാറ്റുപകരണങ്ങളുമായി കേളകം എസ് എച്ച് ഒ പി.ആർ സതീശൻ , എസ്.ഐ സുരേശൻ , എ എസ് ഐ മാരായ സുനിൽ വളയങ്ങാടൻ , സജേഷ് , എസ് സി പി ഒ മാരായ ശിവദാസൻ , റഷീദ സി പി ഒ മാരായ സുജേഷ് , സജിൽ , ഡ്രൈവർ സി പി ഒ ജോളി എന്നിവരുടെ നേതൃത്വള്ള പോലീസ് സംഘം പിടികൂടിയത് . കേളകം സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ സതീശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഷും ചാരായവും ഉപകരണങ്ങളും പിടികൂടിയത് . പ്രതികളെ കോടതിയിൽ ഹാജരാക്കും . ഇതിനു മുമ്പ് നിരവധി വാറ്റ് കേസുകളിൽ മാർഷൽ പ്രതിയായിട്ടുണ്ട് .

Related posts

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

ലാപ്ടോപ്പ് വിതരണം ചെയ്തു

Aswathi Kottiyoor

കോൺഗ്രസിൻ്റെ നിൽപ്പ് സമരം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox