Uncategorized

ക്ഷണിച്ചതുകൊണ്ടാണ് പോയത്, മനുഷ്യത്വമാണ് പ്രധാനം; പോസ്റ്റ് തിരുത്തിയിട്ടതില്‍ സന്തോഷം; വിവാദങ്ങളില്‍ പ്രതികരിച്ച് ആദിലയും നൂറയും

മലബാര്‍ ഗോള്‍ഡ് സ്ഥാപകന്‍ ഫൈസല്‍ എ കെയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി ലെസ്ബിയന്‍ പങ്കാളികളായ ആദിലയും നൂറയും. ഗൃഹപ്രവേശന വിവാദം നിരാശാജനകമാണെന്നും മലബാര്‍ ഗോള്‍ഡ് ഡയറക്ടറുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തത് ക്ഷണപ്രകാരമാണെന്നും ഇരുവരും പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വേദനിപ്പിച്ച ആദ്യത്തെ പോസ്റ്റ് പിന്‍വലിച്ച് പിന്നീട് പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നു. ആ തെറ്റ് തിരുത്തലിനെ അഭിനന്ദിക്കുന്നുവെന്നും ആദിലയും നൂറയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.ആളുകളെ മനുഷ്യരായി കാണണം അല്ലാതെ ജാതി മതം ലിംഗം സ്വത്വം എന്നിവയിലൂടെ അല്ല കാണേണ്ടത്. മനുഷ്വത്വം ആണ് പ്രധാനം. ഞങ്ങള്‍ സ്‌നേഹത്തോടെയും അഭിമാനത്തോടെയും സത്യസന്ധതയോടെയും ഇനിയും ജീവിക്കും. ലോകം വിവേചനങ്ങള്‍ക്ക് ബദലായി അനുകമ്പയെ തെരഞ്ഞെടുക്കട്ടെയെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button