Uncategorized
16 വയസിൽ താഴെയുള്ളവരെ സോഷ്യൽ മീഡിയയിൽ നിന്നൊഴിവാക്കാൻ ഓസ്ട്രേലിയ

16 വയസിന് താഴെയുള്ള ഓസ്ട്രേലിയക്കാരായ കൗമാരക്കാരെ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യുമെന്ന് മെറ്റ. ഡിസംബർ 4 നാണ് ഇവരെ ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്യുക. കൗമാരക്കാരെ സോഷ്യൽ മീഡിയയിൽ നിന്ന് വിലക്കുന്നതിൻ്റെ ഭാഗമായുള്ള നിയമങ്ങൾ നടപ്പിലാക്കാൻ ഓസ്ട്രേലിയൻ ഗവൺമെൻ്റ് ഒരുങ്ങുന്നതിൻ്റെ ഭാഗമായാണിത്.
ഡിസംബർ 10 മുതൽ ഓസ്ട്രേലിയയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ 16 വയസിന് താഴെയുള്ള ഉപയോക്താക്കളെ നീക്കം ചെയ്യേണ്ടതായി വരും. അല്ലാത്ത പക്ഷം, ഇവരിൽ നിന്നും കനത്ത പിഴ ഈടാക്കുവാനാണ് തീരുമാനം.




