24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തിലേത്‌ ഇന്ത്യയിലെ മികച്ച പൊലീസ്‌: ഗവർണർ
Kerala

കേരളത്തിലേത്‌ ഇന്ത്യയിലെ മികച്ച പൊലീസ്‌: ഗവർണർ

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ്‌ കേരളത്തിലേതെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ ഇത് നേരിട്ട് മനസ്സിലാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ മൊഫിയ പർവീണിന്റെ മാതാപിതാക്കളെ ആലുവയിലെ വീട്ടിലെത്തി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ചില കള്ളനാണയങ്ങളുണ്ട്. അത് തിരിച്ചറിയണം.

സ്ത്രീധനത്തിനും സ്ത്രീകളുടെ നേർക്കുള്ള അതിക്രമങ്ങൾക്കും എതിരെ വ്യാപക ബോധവൽക്കരണം നടത്തണം. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചോദിക്കുകയോ ചെയ്യുന്നവരുടെ സർവകലാശാല ബിരുദം തിരിച്ചെടുക്കാൻ നിയമം കൊണ്ടുവരണം. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം ബിരുദ സർട്ടിഫിക്കറ്റ് നൽകുംമുമ്പ്‌ എഴുതിവാങ്ങണം. പെൺകുട്ടികൾ സ്ത്രീധനത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവരണം.
ജീവിതം ഇല്ലാതാക്കിയല്ല, ജീവിച്ചുകൊണ്ടാണ് സ്ത്രീധനം ചോദിച്ചവരെ എതിർക്കേണ്ടതെന്നും ഗവർണർ പറഞ്ഞു. ഞായർ പകൽ 2.30ന്‌ മൊഫിയയുടെ വീട്ടിലെത്തിയ ഗവർണർ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ആലുവ ടൗൺ ജുമാമസ്ജിദിൽ മൊഫിയയുടെ ഖബറിടത്തിൽ പ്രാർഥന നടത്തിയശേഷമാണ്‌ ഗവർണർ മടങ്ങിയത്

Related posts

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ 18 മുതൽ പൂർണമായും തുറക്കും ; കോളേജുകളിൽനിന്ന്‌ വിനോദയാത്ര വേണ്ട.

Aswathi Kottiyoor

സുരക്ഷാ കമ്മിഷൻ വീണ്ടും; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അംഗങ്ങൾ.*

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി 67 പെ​ട്രോ​ൾ/ഡീ​സ​ൽ പ​ന്പു​ക​ൾ സ്ഥാ​പി​ക്കു​ം

Aswathi Kottiyoor
WordPress Image Lightbox