23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മഴ കഴിഞ്ഞാൽ ഉടൻ റോഡ്‌ പണി ആരംഭിക്കും; 119 കോടി അനുവദിച്ചതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌ .
Kerala

മഴ കഴിഞ്ഞാൽ ഉടൻ റോഡ്‌ പണി ആരംഭിക്കും; 119 കോടി അനുവദിച്ചതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌ .

മഴ കഴിഞ്ഞാലുടന്‍ റോഡ് പണി ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്‌തു കഴിഞ്ഞാല്‍ കരാറുകാരന്റെ ജോലി തീരില്ലെന്നും പരിപാലിക്കുന്ന കാലഘട്ടത്തില്‍ റോഡിലുണ്ടാകുന്ന തകരാറുകള്‍ എല്ലാം കരാറുകാരന്‍ തന്നെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോണ്‍ട്രാക്‌ട് നല്‍കാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും. ജല അതോറിറ്റി റോഡുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ കിട്ടുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. പരാതികള്‍ക്കെതിരെ ഉടന്‍തന്നെ യോഗം വിളിച്ച് പ്രശ്‌ന പരിഹാരം കാണുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റസ്റ്റ് ഹൗസുകളിലെ ശുചിത്വം ഒരു പ്രധാന ഘടകമാണ്. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാന്‍ സാധിക്കില്ലെന്നും എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

Related posts

ഉമ്മൻ ചാണ്ടിയുടെ ‘പുതുപ്പള്ളിക്കോട്ട’; പോരാട്ടം കടുപ്പിക്കാൻ മുന്നണികൾ

Aswathi Kottiyoor

കെ ഫോണ്‍ : കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയും പരിഗണിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

കെഎസ്ആർടിസിയിൽ സാധാരണക്കാർക്ക് ശമ്പളമില്ല, ഉന്നതർക്കുണ്ട്: വിമർശിച്ച് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox