Uncategorized

പേയ്‌മെന്റ് സീറ്റ്‌ ആരോപണങ്ങൾ തള്ളി സ്ഥാനാർഥി; ചർച്ചക്കൊരുങ്ങി നേതൃത്വം

എറണാകുളം ജില്ല പഞ്ചായത്ത് പെയ്മെന്റ് സീറ്റ്‌ ആരോപണത്തിൽ ചർച്ചക്കൊരുങ്ങി നേതൃത്വം. കെപിസിസിയിൽ വിഷയം ഉന്നയിച്ച നേതാക്കളുമായി ഡിസിസി പ്രസിഡന്റ്‌ ചർച്ച നടത്തും. ഡിവിഷന് പുറത്തുള്ള സ്ഥാനാർഥിയെ അംഗീകരിക്കില്ല എന്ന നിലപാടിലാണ് നേതാക്കൾ. അതെസമയം പേയ്‌മെന്റ് സീറ്റ്‌ ആരോപണങ്ങൾ തള്ളി സ്ഥാനാർഥി മുക്താർ രംഗത്തി.ജില്ലാ പഞ്ചായത്തിൽ കീഴ്മാട് ഡിവിഷനിലെ സ്ഥാനാർഥി പ്രഖ്യാപനമാണ് കോൺഗ്രസിൽ പൊട്ടിത്തെറിക്ക് കാരണമായത്. പട്ടിക പുനപരിശോധിക്കാൻ കെപിസിസി നിർദ്ദേശം ലഭിച്ചതോടെ ജില്ലയിലെ നേതാക്കളുമായി ചർച്ച നടത്താനാണ് ഡിസിസി തീരുമാനം.ഇന്നും നാളെയുമായി ഡിസിസി പ്രസിഡന്റ്‌ നേതാക്കളെ കാണും. സ്ഥാനാർഥിയെ മാറ്റണം എന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. ഡിവിഷനുള്ളിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നാണ് ആവശ്യം.

അതേസമയം നിലവിലെ സ്ഥാനാർഥി യുഡിഎഫ് മുക്താർ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പേയ്‌മെന്റ് സീറ്റ്‌ ആരോപണങ്ങൾ മുക്താർ തള്ളി. സ്ഥാനാർഥിയെ മാറ്റാതെ തെരഞ്ഞെടുപ്പിൽ സഹകരിക്കേണ്ടെന്ന നിലപാടിലാണ് ഡിവിഷനിലെ ബ്ലോക്ക്‌ കമ്മിറ്റികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button