Uncategorized
ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശം

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക് നിർദേശം. ഗർഡർ സ്ഥാപിക്കുന്നത് അടക്കമുള്ള നിർമാണ ജോലികൾ നടക്കുമ്പോൾ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടണം, ഓരോ ആഴ്ചയിലും കരാർ കമ്പനി വർക്ക് ഷെഡ്യൂൾ പൊലീസിന് കൈമാറണം, ദേശീയപാത നിർമാണ പ്രവൃത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് നൽകണം, എന്നിവയൊക്കൊണ് നിർദേശങ്ങൾ. സുരക്ഷാ ഓഡിറ്റ് നടത്തുന്ന റൈറ്റ്സ് സംഘം ഇന്ന് നിർമാണ മേഖലയിൽ പരിശോധന നടത്തും.




