രാജ്യത്താകെ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം തെരുവുപൂച്ചകളുമുണ്ടെന്നു റിപ്പോർട്ട്. മൃഗക്ഷേമ വിദഗ്ധരടങ്ങിയ പാനലിന്റെ സഹായത്തോടെ ഒരു സ്വകാര്യകമ്പനി തയാറാക്കിയ അരുമമൃഗ അനാഥത്വസൂചികയാണു രാജ്യത്തു തെരുവുനായ്ക്കളുടെയും തെരുവുപൂച്ചകളുടെയും എണ്ണം വളരെക്കൂടുതലാണെന്നു ചൂണ്ടിക്കാട്ടുന്നത്. സൂചികയിൽ ഇന്ത്യയുടെ പോയിന്റ് പത്തിൽ 2.4 ആണ്.
അഭയകേന്ദ്രങ്ങളിൽ കഴിയുന്ന നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം 88 ലക്ഷമാണ്. രാജ്യത്തെ അരുമമൃഗങ്ങളിൽ 85 % വാസകേന്ദ്രമില്ലാത്തവയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.