Uncategorized

യു എം സി കേളകം യൂണിറ്റിന്റെ 3-ാമത് വാർഷികാഘോഷവും കുടുംബ സംഗമവും ഓപ്പൺ ന്യൂസ് 24 ന്റെ അവാർഡ് നൈറ്റും സംഘടിപ്പിച്ചു

കേളകം: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കേളകം യൂണിറ്റിന്റെ 3-ാമത് വാർഷികാഘോഷവും കുടുംബ സംഗമവും ഓപ്പൺ ന്യൂസ് 24 ന്റെ അവാർഡ് നൈറ്റും സംഘടിപ്പിച്ചു. കേളകം ബെന്നി കോംപ്ലക്സിൽ വച്ച് നടന്ന പരിപാടിയിൽ യു എം സി കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷത വഹിക്കുകയും യൂണിറ്റ് ജനറൽ സെക്രട്ടറി സജി ജോസഫ് സ്വാഗതം പറയുകയും പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് സാമൂഹിക സാംസ്കാരിക രംഗത്ത് വിജയം കൈവരിച്ച ഇരുപതോളം വ്യക്തികളെ ഓപ്പൺ ന്യൂസ് 24 ആദരിച്ചു. തുടർന്ന് യു എൻ സി സംസ്ഥാന ജനറൽ സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തുകയും വാർഡ് മെമ്പർ സുനിത രാജു വാത്യാട്ട്, കേളകം എസ് എച്ച് ഓ ഇതിഹാസ് താഹ, ബിജെപി കേളകം യൂണിറ്റ് ജനറൽ സെക്രട്ടറി റോയ് തോമസ്, യു എം സി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ജില്ലാ ജനറൽ സെക്രട്ടറി ബുഷറ ചിറക്കൽ, ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ എം ബഷീർ, ടി പി ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും യൂണിറ്റ് സെക്രട്ടറി സൈജു ഗുജറാത്തി നന്ദി പറയുകയും ചെയ്തു. തുടർന്ന് ഫ്ലവേഴ്സ് കോമഡിയുടെ ഇത് ഐറ്റം വേറെ കോമഡി
ഷോയും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button