Uncategorized

‘സ്ത്രീകളോടുള്ള നിങ്ങളുടെ കാ‍ഴ്ചപ്പാടില്‍ മാറ്റം വരും’: ‘ബാഡ് ഗേൾ’ സിനിമയെക്കുറിച്ച് അനുരാഗ് കശ്യപ്

വർഷ ഭരത് സംവിധാനം ചെയ്ത ഈ വർഷം ആദ്യം ജിയോഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ‘ബാഡ് ഗേൾ’ മികച്ച പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സംവിധായകരായ വെട്രി മാരനും അനുരാഗ് കശ്യപും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. നല്ല അഭിപ്രായം നേടി ചിത്രം മുന്നേറുമ്പോള്‍ ചിത്രത്തിൽ നിന്നും താൻ പഠിച്ച ഏറ്റവും വലിയ പാഠം പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാവ് അനുരാഗ് കശ്യപ്.

തനിക്ക് സിനിമാനിര്‍മ്മാണത്തെക്കുറിച്ച് എല്ലാം അറിയാമെന്ന് കരുതിയിരുന്നത് ഒന്നും തനിക്ക് യഥാർത്ഥത്തിൽ അറിയില്ല എന്ന് ബോധ്യപ്പെടുത്തിയ സിനിമയാണ് ബാഡ് ഗേള്‍. സിനിമയ്ക്ക് നിശ്ചിത നിയമങ്ങളോ എല്ലാം അറിയാം എന്ന് പറയുന്ന ആളുകളോ ഇല്ലെന്നും ഓരോ പുതിയ സിനിമയും ഒരു പുതിയ പഠനമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ചിത്രം സ്ത്രീകളോടുള്ള നിങ്ങളുടെ കാ‍ഴ്ചപ്പാടില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വർഷ ഭരത് സംവിധാനം ചെയ്യുന്ന ‘ബാഡ് ഗേള്‍’ ഒരു സ്ത്രീയുടെ കഥയാണ് പറയുന്നത്. അഞ്ജലി ശിവരാമൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button