Uncategorized
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല”; തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ കേട്ട് മടുത്ത് കാക്കത്തുരുത്ത് നിവാസികൾ

കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ കേട്ട് മടുത്ത വോട്ടർമാരിൽ ഉൾപ്പെടുന്നവരാണ് കോഴിക്കോട് കടലുണ്ടി പഞ്ചായത്തിലെ കാക്കത്തുരുത്ത്-പട്ടർമാട് സ്വദേശികൾ. ചാലിയാർ പുഴയുടെ രണ്ടു തുരുത്തുകളിലായി ഒറ്റപ്പെട്ടുപോയ ഈ കുടുംബങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ദുരിതത്തിലാണ്.
കാക്കതുരുത്തും പട്ടർമാടും ചാലിയാർപുഴയിലെ രണ്ടു തുരുത്തുകളാണ്. രണ്ടു തുരുത്തുകളിലുമായി 12 ഓളം കുടുംബങ്ങൾ താമസിക്കുന്നു. ഈ തുരുത്തുകളിലേക്ക് എത്താൻ തോണികളല്ലാതെ മറ്റ് മാർഗമില്ല. ഒരു പാലം ഇന്നും ഇവർക്ക് സ്വപ്നം മാത്രമാണ്. കുട്ടികൾ പോലും പേമാരി തകർത്തുപെയ്യുന്ന കാലത്ത് കടത്ത് തോണിയെയാണ് ആശ്രയിക്കുന്നത്.




