24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിഡോ ഹെല്‍പ് ഡെസ്‌ക്: സ്വയം തൊഴില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു
Kerala

വിഡോ ഹെല്‍പ് ഡെസ്‌ക്: സ്വയം തൊഴില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

വിഡോ ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ വിധവകള്‍ക്കായി സംഘടിപ്പിച്ച സ്വയം തൊഴില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ജീവിത നിലവാരമാണ് ഒരു സമൂഹത്തിന്റെ വികസനത്തെ അടയാളപ്പെടുത്തുന്നതെന്നും ഇച്ഛാശക്തിയോടെ പ്രതിസന്ധികളെ മറികടക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു. സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രായം തടസ്സമല്ല. മറ്റുള്ളവര്‍ എന്തു കരുതും എന്നോര്‍ത്ത് ആഗ്രഹങ്ങള്‍ക്കനുസരിച്ച തീരുമാനങ്ങള്‍ എടുക്കാതിരിക്കരുതെന്നും പി പി ദിവ്യ പറഞ്ഞു.
ജില്ലാ ശിശുവികസന ഓഫീസര്‍ ദേന ഭരതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. ഡിഐസി ജനറല്‍ മാനേജര്‍ ടി ഒ ഗംഗാധരന്‍, ഡിസ്ട്രിക്ട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ രമേശന്‍, ഡിസ്ട്രിക്ട് സ്‌കില്‍ കോ-ഓഡിനേറ്റര്‍ വരുണ്‍ മാടമന, എല്‍എസ്ജിഡിഎം പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എം അശ്വിന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫെലോ സൂരജ് സൈമണ്‍, സഖി വണ്‍സ്‌റ്റോപ്പ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ അലീന സി ബെന്നി എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി സുലജ, വിഡോ ഹെല്‍പ് ഡസ്‌ക് കോ-ഓര്‍ഡിനേറ്റര്‍ അക്ഷര എസ് കുമാര്‍, ഇന്നര്‍ വീല്‍ ക്ലബ് പ്രസിഡണ്ട് ബീന വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

മിഠായിലെയും ഐസിലെയും ‘പ്ലാസ്റ്റിക് കോലു’കള്‍ക്ക് വിട; നിരോധനം 2022 ജനുവരി മുതൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

നി​പ്പ: മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വ്

Aswathi Kottiyoor
WordPress Image Lightbox