25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാറ്റിന്റെ വേഗം കുറഞ്ഞു; ഡൽ‍ഹിയേക്കാൾ കഷ്ടമായി മുംബൈയിൽ വായുമലിനീകരണം.
Kerala

കാറ്റിന്റെ വേഗം കുറഞ്ഞു; ഡൽ‍ഹിയേക്കാൾ കഷ്ടമായി മുംബൈയിൽ വായുമലിനീകരണം.

ഡൽഹിക്കു പുറമേ മുംബൈയും വായുമലിനീകരണ ഭീഷണിയിലേക്കോ? തിങ്കളാഴ്ച കൊളാബ മേഖലയിൽ മലിനീകരണം ഡൽഹിയേക്കാൾ രൂക്ഷമായിരുന്നെന്ന റിപ്പോർട്ടാണ് ആശങ്ക സ‍ൃഷ്ടിക്കുന്നത്. നാവികസേനാ കേന്ദ്രം സ്ഥിതി ചെയ്യുന്ന നേവി നഗറിലും മലിനീകരണം രൂക്ഷമാണ്.അന്തരീക്ഷ മലിനീകരണം വർധിച്ചതിനൊപ്പം കാറ്റിന്റെ വേഗം കുറഞ്ഞതാണ് വായുവിന്റെ നിലവാരം മോശമാകാൻ ഒരു കാരണം. താപനില കുറയുകയും അന്തരീക്ഷത്തിൽ ഇൗർപ്പം കൂടുകയും ചെയ്തതോടെ പൊടിപടലങ്ങൾ കെട്ടിനിൽക്കുന്ന സ്ഥിതിയാണ്.

അറബിക്കടലിലെ ന്യൂനമർദവും അന്തരീക്ഷത്തിൽ ഇൗർപ്പം കൂടാൻ കാരണമായി. ദീപാവലി വേളയിലെ പടക്കങ്ങളും, ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതോടെ വ്യവസായങ്ങളും വാഹനസഞ്ചാരവും സജീവമായതും മലിനീകരണം കൂട്ടി. അലർജി, ആസ്മ രോഗികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

പ്രഭാത നടത്തക്കാരും പുലർച്ചെ പുറത്തിറങ്ങുന്നവരുമാണ് ഏറെ ശ്രദ്ധിക്കേണ്ടത്. വായുമലിനീകരണവും കാലാവസ്ഥാ മാറ്റവും ഉള്ളതിനാൽ അലർജി, ആസ്മ രോഗങ്ങളുള്ളവർ പരമാവധി ഇൗ സമയത്ത് വീടിനു പുറത്തിറങ്ങാതെ നോക്കുക. പുലർച്ചെ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കുക. കുട്ടികളെയും ശ്രദ്ധിക്കുക. നിലവിൽ ചികിത്സ തേടുന്നതിൽ 70 ശതമാനത്തോളം പേരും ചുമ, ജലദോഷം, കഫക്കെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവരാണ്. ഇൗ കാലാവസ്ഥയിൽ ചൂടുവെള്ളം കുടിക്കുന്നതും ഇടയ്ക്ക് തൊണ്ടയിൽ ചൂടുവെള്ളം കൊള്ളുന്നതും നല്ലതാണ്.ഡൽഹിയിൽ 331; കൊളാബയിൽ 345

സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്സിന്റെ (സഫർ) റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച കൊളാബയിൽ വായുനിലവാരം 345 ആണ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ 331 രേഖപ്പെടുത്തിയ വേളയിലാണിത്. വായുനിലവാരം 300നു മുകളിലാണെങ്കിൽ സ്ഥിതി വളരെ മോശം എന്നാണ് കണക്കാക്കുക.

ബാന്ദ്ര-കുർള കോംപ്ലക്സ്, മലാഡ്, ദക്ഷിണ മുംൈബയിലെ മസ്ഗാവ് എന്നിവിടങ്ങളിലും തിങ്കളാഴ്ച 300നു മുകളിലാണ് രേഖപ്പെടുത്തിയത്. അതേസമയം, നഗരത്തിലെ 10 കേന്ദ്രങ്ങളിലെയും കണക്കെടുത്താൽ ശരാശരി 245 ആണ് തിങ്കളാഴ്ച മുംബൈ നഗരത്തിലെ വായുനിലവാരം

Related posts

ബ​​ഫ​​ര്‍​ സോ​​ണ്‍: ഉ​​പ​​ഗ്ര​​ഹ​​സ​​ര്‍​വേ റി​​പ്പോ​​ര്‍​ട്ട് സ​​ര്‍​ക്കാ​​രി​​ന്‍റെ ച​​തി​​ക്കു​​ഴി​​യെ​​ന്ന് ഇ​​ന്‍​ഫാം

Aswathi Kottiyoor

സ്വകാര്യതാ നയം ഉടനില്ല; അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ലെന്നും വാട്‌സ്ആപ്പ്.

Aswathi Kottiyoor

പോപ്പുലർഫ്രണ്ട് ഹർത്താൽ: നേതാക്കളുടെ സ്വത്ത് ഉടൻ ജപ്തി ചെയ്യണം: അന്ത്യശാസനവുമായി ഹൈക്കോടതി.*

Aswathi Kottiyoor
WordPress Image Lightbox