Uncategorized
കത്തിക്കയറി സ്വർണവില; നെഞ്ചിടിപ്പേറ്റി സ്വർണാഭരണ പ്രേമികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. 200 രൂപയാണ് പവൻ വർധിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്.
ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്വർണവില വീണ്ടും 57,000 ത്തിലേക്ക് എത്തിയിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപയാണ് ഉയർന്നത്. വിപണി വില 7150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപയാണ് ഉയർന്നത്. വിപണിവില 5905 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഉയർന്നത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 96 രൂപയാണ്.