25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ‌ട്രെ​യി​ൻ യാ​ത്ര​യ്ക്ക് ഇ​നി പ​ഴ​യ നി​ര​ക്ക്; സ്പെ​ഷ​ലാ​ക്കി ഓ​ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ന്നു
Kerala

‌ട്രെ​യി​ൻ യാ​ത്ര​യ്ക്ക് ഇ​നി പ​ഴ​യ നി​ര​ക്ക്; സ്പെ​ഷ​ലാ​ക്കി ഓ​ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ന്നു

ട്രെ​യി​ന്‍ നി​ര​ക്കു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. മെ​യി​ൽ, എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ടാ​ഗ് നി​ർ​ത്ത​ലാ​ക്കാ​നും അ​ടി​യ​ന്ത​ര പ്രാ​ബ​ല്യ​ത്തോ​ടെ കോ​വി​ഡി​ന് മു​ൻ​പു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ലേ​ക്ക് മ​ട​ങ്ങാ​നും റെ​യി​ൽ​വേ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. നി​ര​ക്ക് വ​ർ​ധ​ന​യെ ചൊ​ല്ലി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര​മാ​യ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ‌

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ൺ ഇ​ള​വ് ചെ​യ്ത​തി​ന് ശേ​ഷം റെ​യി​ൽ​വേ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് ഓ​ടി​ച്ചി​രു​ന്ന​ത്. ആ​ദ്യം ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളും പി​ന്നീ​ട് പാ​സ​ഞ്ച​ര്‍ തീ​വ​ണ്ടി​ക​ളി​ലും ഉ​യ​ർ​ന്ന​നി​ര​ക്കാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ടി​ക്ക​റ്റി​ന് അ​ധി​ക തു​ക ഈ​ടാ​ക്കി​യു​ള്ള ഈ ​സ​ര്‍​വീ​സ് സ്ഥി​രം യാ​ത്രി​ക​ര്‍​ക്കും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു.

സാ​ധാ​ര​ണ ന​മ്പ​റി​ല്‍ ത​ന്നെ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​മെ​ന്നും കോ​വി​ഡി​ന് മു​മ്പു​ള്ള നി​ര​ക്കി​ലേ​ക്ക് മാ​റ​ണ​മെ​ന്നും സോ​ണ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് അ​യ​ച്ച ക​ത്തി​ൽ റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വ് ഉ​ട​ന​ടി ന​ട​പ്പാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശ​മെ​ങ്കി​ലും പ​ഴ​യ സ്ഥി​തി​യി​ലേ​ക്ക് മാ​റാ​ന്‍ ഒ​ന്നോ ര​ണ്ടോ ദി​വ​സ​മെ​ടു​ക്കു​മെ​ന്നാ​ണ് റെ​യി​ല്‍​വേ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Related posts

ഇനി കുടിവെള്ളവും സ്വകാര്യം

Aswathi Kottiyoor

കേന്ദ്ര ഡിഎ 3% കൂട്ടി; ജനുവരി മുതൽ പ്രാബല്യം, ആകെ ഡിഎ 34%.

Aswathi Kottiyoor

ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox