24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റേഷൻ കാർഡിലെ പിശക് തിരുത്താം; തെളിമ പദ്ധതിക്ക് 15നു തുടക്കം
Kerala

റേഷൻ കാർഡിലെ പിശക് തിരുത്താം; തെളിമ പദ്ധതിക്ക് 15നു തുടക്കം

റേഷൻ കാർഡിലെ പിശകുകൾ തിരുത്താനും പുതിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുമായുള്ള ‘തെളിമ’ പദ്ധതിക്കു നവംബർ 15നു തുടക്കമാകുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ റേഷൻ ഗുണഭോക്താക്കളുടേയും ആധാർ വിവരങ്ങൾ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരി ഒന്നിനു പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2017-ലെ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ വന്ന പിശകുകൾ തിരുത്തുന്നതിനായാണ് ‘തെളിമ’ പദ്ധതി നടപ്പാക്കുന്നത്. അംഗങ്ങളുടെ പേര്, വയസ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിലെ പിശകുകൾ, എൽ.പി.ജി, വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, ഏറ്റവും പുതിയ വിവരങ്ങളുടെ ഉൾപ്പെടുത്തൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഡിസംബർ 15 വരെയാണ് ക്യാംപെയിൻ. എല്ലാ വർഷവും നവംബർ 15 മുതൽ ഒരു മാസക്കാലം ഈ ക്യാംപെയിൻ നടത്തും.
2022 ഏപ്രിൽ മാസത്തോടെ എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കുമെന്നു മന്ത്രി വ്യക്തമാക്കി. സ്മാർട്ട് കാർഡിലേക്കു പോകുമ്പോൾ കാർഡിലെ വിവരങ്ങൾ പൂർണമായും ശരിയാണെന്ന് ഉറപ്പു വരുത്താനും ‘തെളിമ’ പദ്ധതിയിലൂടെ സാധിക്കും. റേഷൻ കാർഡുകൾ ശുദ്ധീകരിക്കുക എന്നതിന്റെ ആവശ്യകത കാർഡ് ഉടമകളെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. റേഷൻ കാർഡുകളുടെ പരിവർത്തനം, കാർഡിലെ വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ ഈ പദ്ധതി പ്രകാരം സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Related posts

ഇന്നസെന്റിന് യാത്രമൊഴി നൽകി കേരളം .

Aswathi Kottiyoor

പതിറ്റാണ്ടിനിടെ ആത്മഹത്യയിൽ 20 ശതമാനം വർധന , ജീവനൊടുക്കിയവരിൽ 
79 ശതമാനവും സ്‌ത്രീകൾ

Aswathi Kottiyoor

കൺസ്യൂമർഫെഡി​െൻറ ക്രിസ്​മസ്​ ചന്ത ഇത്തവണയും ഉണ്ടാകില്ല

Aswathi Kottiyoor
WordPress Image Lightbox