25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം പ്രവേശനത്തിനായുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
Kerala

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം പ്രവേശനത്തിനായുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ പ്രസിദ്ധീകരിച്ചു.
Transfer Allotment Results എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാം.
ട്രാൻസ്ഫർ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ നവംബർ 16, വൈകുന്നേരം 4.00 മണി വരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശനം നേടാവുന്നതാണ്. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ നവംബർ 16, വൈകുന്നേരം 4.00 മണിക്ക് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാൽ, അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകുന്നതാണ്.
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം സ്‌കൂളുകളിൽ തുടർന്ന് വരുന്ന ഒഴിവുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും അഡ്മിഷൻ നടത്തുന്നതാണ്. വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനത്തിന് പരിഗണിക്കുന്നതിനായി നവംബർ 16 മുതൽ പുതിയ അപേക്ഷ സമർപ്പിക്കുന്നതിനും, മുൻപ് അപേക്ഷിച്ചവരിൽ അഡ്മിഷൻ നേടാത്തവർക്ക് അപേക്ഷ പുതുക്കി നൽകുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ് എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.

Related posts

മദ്യ ഉപഭോക്താക്കളുടെ മനസ്സിലെന്ത്? ആശയങ്ങൾ തേടി ബവ്കോ സർവേ.

Aswathi Kottiyoor

സാധാരണ പനിയും വ്യാപകം ; അവശ്യമെങ്കിൽ ഡെങ്കി പരിശോധിക്കണം

Aswathi Kottiyoor

സ്വാന്തന്ത്ര്യ ലബ്ധിയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് നിഷേധിക്കാനാവില്ല : അഡ്വ. പി. സന്തോഷ്‌ കുമാർ എംപി

Aswathi Kottiyoor
WordPress Image Lightbox