27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പാസാക്കിയത്‌ 34 ബിൽ ചരിത്രം കുറിച്ച്‌ നിയമസഭ
Kerala

പാസാക്കിയത്‌ 34 ബിൽ ചരിത്രം കുറിച്ച്‌ നിയമസഭ

സുപ്രധാനമായ 34 ബിൽ പാസാക്കി പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം പിരിഞ്ഞു. ആദ്യമായാണ്‌ ഒരു സഭാ സമ്മേളനത്തിൽ ഇത്രയും ബിൽ പാസാക്കുന്നത്‌. ഈ നേട്ടത്തിൽ സ്‌പീക്കർ എം ബി രാജേഷ്‌ എല്ലാവർക്കും നന്ദി പറഞ്ഞു. ഒക്‌ടോബർ നാലിന്‌ ആരംഭിച്ച സമ്മേളനം ഉരുൾപൊട്ടലിനെത്തുടർന്ന്‌ മൂന്നു ദിവസം ഒഴിവാക്കി. 21 ദിവസം ചേർന്നു. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ, കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബിൽ, കേരള കള്ള് വ്യവസായ വികസന ബോർഡ് ബിൽ, സർവകലാശാല നിയമങ്ങൾ ബിൽ, കേരള സ്വാശ്രയ കോളേജ് അധ്യാപക- അനധ്യാപക ജീവനക്കാർ (നിയമനവും സേവന വ്യവസ്ഥകളും) ബിൽ, കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാലാ ബിൽ, കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ബിൽ, കേരള സംസ്ഥാന മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബിൽ, കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബിൽ എന്നിവയാണ്‌ പാസാക്കിയതിൽ പ്രധാനം. കേരള പൊതുജനാരോഗ്യബിൽ വിശദമായ പരിശോധനയ്ക്കും പൊതുജനങ്ങളിൽനിന്നുള്ള തെളിവെടുപ്പിനുമായി സെലക്ട്‌ കമ്മിറ്റിക്ക്‌ അയച്ചു. ഉപധനാഭ്യർഥനകളെ സംബന്ധിച്ച് ചർച്ചയും വോട്ടെടുപ്പും നടന്നു. തുടർന്ന്‌ ധനവിനിയോഗ ബില്ലും പാസാക്കി. 30 ബിൽ ഏകകണ്ഠമായാണ്‌ പാസാക്കിയത്‌. ഇത്‌ നല്ല മാതൃകയാണെന്ന്‌ സ്‌പീക്കർ പറഞ്ഞു.

ഉപധനാഭ്യർഥന പാസാക്കി
1435 കോടി രൂപയുടെ ഉപധനാഭ്യർഥന നിയമസഭ പാസാക്കി. ഭക്ഷ്യവകുപ്പിന്റെ 474 കോടിയും പൊതുമരാമത്ത്‌ വകുപ്പിന്റെ 800 കോടിയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ നൽകിയ 20 കോടിയും ഇതിൽപെടും. കോവിഡ്‌കാലത്ത്‌ 12,000 കോടിയുടെ സഹായം സർക്കാർ ജനങ്ങൾക്ക്‌ നൽകിയെന്ന്‌ ചർച്ചയ്‌ക്ക്‌ മറുപടിയായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 2021ലെ കേരള ധനവിനിയോഗ ബില്ലും സഭ പാസാക്കി.

Related posts

നിയമസഭ: ആദ്യദിനങ്ങളിൽ പരിഗണിക്കുക നാലുവീതം ബില്ലുകൾ

Aswathi Kottiyoor

5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾക്ക് 4.44 കോടി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

വാച്ച് ആൻഡ് വാർഡിന്റെ കൈക്ക് പൊട്ടലില്ല; പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ കേസിൽ സർക്കാറിന് തിരിച്ചടി

Aswathi Kottiyoor
WordPress Image Lightbox