Uncategorized

കോട്ടയത്തെ ആഭിചാരക്രിയ, നടുക്കുന്ന അനുഭവം വെളിപ്പെടുത്തി യുവതി; ‘മുടിയില്‍ ആണിവെച്ച് കെട്ടി, ആഭിചാരത്തിനിടെ മദ്യം നല്‍കി, ബീഡി വലിപ്പിച്ചു’

കോട്ടയം: കോട്ടയം തിരുവഞ്ചൂരിൽ ആഭിചാരക്രിയകളുടെ പേരിൽ യുവതിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുരത്ത്. ആഭിചാരത്തിനിടെ മദ്യം നല്‍കിയെന്നും ബീഡി വലിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തി. ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു ആഭിചാരമെന്ന് യുവതി പറയുന്നു. ആഭിചാരത്തിനിടെ മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ചെയ്തു. മുടിയില്‍ ആണിവെച്ച് കെട്ടിവെച്ചുവെന്നും ആഭിചാരത്തിനിടെ ബോധം നഷ്ടമായെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

സംഭവത്തിൽ ഭർത്താവ് അഖിൽദാസ്, ഇയാളുടെ അച്ഛൻ ദാസ്, മന്ത്രവാദിയെന്ന പേരിലെത്തിയ ശിവദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടാം തിയതിയാണ് ഭർത്താവിന്‍റെ വീട്ടിൽ വച്ച് ആഭിചാര ക്രിയ നടത്തിയത്. മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവ് യുവതിയുടെ ശരീരത്തിലുണ്ടെന്ന് പറഞ്ഞായിരുന്നു ക്രൂരത. യുവതിയെ ബലംപ്രയോഗിച്ച് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു. യുവതിയുടെ അച്ഛന്‍റെ പരാതിയിലാണ് മണർകാട് പൊലീസ് കേസെടുത്തത്. പ്രതിയായ അഖിദാസിന്‍റെ അമ്മയ്ക്കും കേസിൽ പങ്കുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുകയാണ്.

യുവതിയുടെ വാക്കുകള്‍: ‘അമ്മയുടെ ചേച്ചി മരിച്ചിട്ട് രണ്ട് മാസം ആയിട്ടോള്ളൂ. അവരുടെ ബാധ ഏന്‍റെ ദേഹത്ത് ഉണ്ടെന്ന് പറഞ്ഞാണ് ആഭിചാരത്തിനായി ഒരാളെ ഭർത്താവിന്‍റെ വീട്ടുകാര്‍ കൊണ്ടുവന്നത്. ഭർത്താവിനും എനിക്കും ഇടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ബാധ കയറിയിട്ടാണ് എന്നാണ് ഭർത്താവിന്‍റെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഒരു മന്ത്രവാദിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അയാള്‍ വന്ന് ആദ്യം മന്ത്രിവും കുറിച്ച് വെറ്റിലയും നിരത്ത് വെച്ചു. കവടി നിരത്തുന്നതിന് പകരം ബാത്ത്റൂമില്‍ ഇടുന്ന ടെയിലാണ് അയാള്‍ നിരത്തി വെച്ചിരുന്നത്. പിന്നെ എന്തോക്കെ മന്ത്രങ്ങള്‍ പറയുന്നുണ്ടായിരുന്നു. പൂജയ്ക്കിടെ ബോധം നഷ്ടമായി. രാത്രിയാണ് തിരിച്ച് ബോധം വന്നത്.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button