Uncategorized
“ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ ബിജെപി മോഷ്ടിച്ചു, 22 വോട്ട് ചെയ്തത് ബ്രസീലിയൻ മോഡൽ”; വോട്ട് കൊള്ളയുടെ ഹൈഡ്രജൻ ബോംബ് പൊട്ടിച്ച് രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ബിജെപി സർക്കാർ നടത്തുന്ന വോട്ട് കൊള്ളയെ കുറിച്ച് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി. ഹരിയാനയിലെ വോട്ട് കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പുറത്തുവിട്ടത്.
ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ ബിജെപി മോഷ്ടിച്ചുവെന്നും 22 വോട്ട് ചെയ്തത് ബ്രസീലിയൻ മോഡലിൻ്റെ ഫോട്ടോ ഉപയോഗിച്ചാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.




