26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • തലയുയര്‍ത്തി നവകേരളം; ഭരണമികവില്‍ വീണ്ടും ഒന്നാമത്.
Kerala

തലയുയര്‍ത്തി നവകേരളം; ഭരണമികവില്‍ വീണ്ടും ഒന്നാമത്.

പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 (PAI) -ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് തയ്യാറാക്കിയിട്ടുള്ളത്. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണല്‍ ഹെല്‍ത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ എത്രമാത്രം മികവ് പുലര്‍ത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പ്രകൃതിസൗഹൃദവും സര്‍വതലസ്പര്‍ശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളില്‍ കേരളം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതായാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇടതുപക്ഷ സര്‍ക്കാറിനൊപ്പം അണിനിരന്ന കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ മികവിലേയ്ക്കുയരാന്‍ ഇത് പ്രചോദനമാകണമെന്നും, കേരളത്തിന്റെ നന്മയ്ക്കും പുരോഗതിയ്‌ക്കുമായി കൈകള്‍ കോര്‍ത്ത് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

പുതുക്കിയ സമയപട്ടിക ; സമയം കവർന്ന്‌ ട്രെയിൻ യാത്ര

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സ്വർണവില റെക്കോർഡിലേക്ക്; ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർധിച്ച് 41,040 രൂപയായി*

Aswathi Kottiyoor
WordPress Image Lightbox