24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പാ​ച​ക വാ​ത​ക വി​ല​ക്ക​യ​റ്റ​ത്തി​ന് നി​കു​തി നി​ര​ക്കു​മാ​യി ബ​ന്ധ​മി​ല്ല: ധ​ന​മ​ന്ത്രി
Kerala

പാ​ച​ക വാ​ത​ക വി​ല​ക്ക​യ​റ്റ​ത്തി​ന് നി​കു​തി നി​ര​ക്കു​മാ​യി ബ​ന്ധ​മി​ല്ല: ധ​ന​മ​ന്ത്രി

പാ​ച​ക വാ​ത​ക വി​ല​ക്ക​യ​റ്റ​ത്തി​ന് നി​കു​തി നി​ര​ക്കു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​റ​യ്ക്ക​ണ​മെ​ന്നും സ​ബ്സി​ഡി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ത്ത​യ​ച്ചു​വെ​ന്നും കെ.​വി. സു​മേ​ഷി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

2013 വ​രെ സ​ബ്സി​ഡി നി​ര​ക്കി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ന​ൽ​കി​യി​രു​ന്നു. 2013ൽ ​ര​ണ്ടാം യു​പി​എ സ​ർ​ക്കാ​ർ ഈ ​രീ​തി അ​വ​സാ​നി​പ്പി​ച്ച് സ​ബ്സി​ഡി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ന​ൽ​കു​ന്ന​തു കൊ​ണ്ടു​വ​ന്നു. സ​ബ്സി​ഡി സി​ലി​ണ്ട​റു​ക​ളു​ടെ എ​ണ്ണ​വും കു​റ​ച്ചു. 2019- 20 സാ​ന്പ​ത്തി​ക വ​ർ​ഷം 35,605 കോ​ടി​രൂ​പ​യാ​ണ് പാ​ച​ക വാ​ത​ക സ​ബ്സി​ഡി​ക്കാ​യി നീ​ക്കി വ​ച്ച​ത്. 2020- 21 വ​ർ​ഷ​ത്തി​ൽ സ​ബ്സി​ഡി​ക്കാ​യി നീ​ക്കി വ​ച്ച തു​ക 25,520 കോ​ടി​യാ​യി കു​റ​ഞ്ഞു . പാ​ച​ക​വാ​ത​ക സ​ബ്സി​ഡി​ക്ക് വേ​ണ്ടി വെ​റും 12,480 കോ​ടി രൂ​പ മാ​ത്ര​മാ​ണ് കേ​ന്ദ്ര ബ​ജ​റ്റി​ൽ നീ​ക്കി വ​ച്ച​ത്. എ​ന്നാ​ൽ 2020 ജൂ​ണ്‍ മു​ത​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു​ള്ള സ​ബ്സി​ഡി​യു​ടെ വ​ര​വ് നി​ല​ച്ചു. ഒ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ലം മു​ത​ൽ പ​ടി​പ​ടി​യാ​യി പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി രൂ​ക്ഷ​മാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വ​ർ​ധ​ന രൂ​ക്ഷ​മാ​യി. 2020 മേ​യ് മാ​സം 581 രൂ​പ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന 14.2 കി​ലോ സി​ലി​ണ്ട​റി​ന് ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം 940.5 രൂ​പ​യാ​യി. 61 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വ്. വി​ല കൂ​ടാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം പാ​ച​ക വാ​ത​ക​ത്തി​ന്‍റെ സ​ബ്സി​ഡി എ​ടു​ത്തു ക​ള​ഞ്ഞ​താ​ണ്.

ച​ര​ക്കു​സേ​വ​ന നി​കു​തി നി​യ​മം നി​ല​വി​ൽ വ​രു​ന്ന​തി​നു മു​ൻ​പ് പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത നി​കു​തി അ​ഞ്ചു ശ​ത​മാ​ന​മാ​യി​രു​ന്നു. ച​ര​ക്കു​സേ​വ​ന നി​കു​തി നി​യ​മം നി​ല​വി​ൽ വ​ന്ന​പ്പോ​ൾ നി​കു​തി അ​ഞ്ചു ശ​ത​മാ​നം ആ​യി നി​ല​നി​ർ​ത്തി​യെ​ങ്കി​ലും ഇ​തി​ൽ 2.5 ശ​ത​മാ​നം കേ​ന്ദ്ര​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ക്കി മാ​റ്റി.​നി​കു​തി​നി​ര​ക്ക് ജി​എ​സ്ടി ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ൻ​പും ഇ​പ്പോ​ഴും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നാ​ൽ പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല​ക്ക​യ​റ്റ​ത്തി​ന് നി​കു​തി നി​ര​ക്കു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

പഴശ്ശി പുഴയിൽ അനധികൃത മണല്‍വാരല്‍ വ്യാപകം

Aswathi Kottiyoor

വമ്പൻ ജയം ; സ്‌കോട്‌ലൻഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ .

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് മുതൽ മഴ ദുർബലമാകുമെന്നും നിഗമനം

Aswathi Kottiyoor
WordPress Image Lightbox