25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എക്സ്പ്രസ് ട്രെയിനുകളിൽ സീസൺ ടിക്കറ്റിനും അനുമതി
Kerala

എക്സ്പ്രസ് ട്രെയിനുകളിൽ സീസൺ ടിക്കറ്റിനും അനുമതി

എക്സ്പ്രസ് ട്രെയിനുകളിൽ, റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന കോച്ചുകളിൽ സീസൺ ടിക്കറ്റും അനുവദിച്ചു തുടങ്ങി. പകൽ സമയത്തു മാത്രമാണ് ഇത്തരത്തിൽ യാത്രാനുമതി.
കോവിഡ് വ്യാപകമായ സമയത്ത് ട്രെയിനിൽ റിസർവ് ചെയ്തു മാത്രമേ യാത്ര അനുവദിച്ചിരുന്നുള്ളൂ. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് എക്സ്പ്രസ് ട്രെയിനുകളിൽ 40% മുതൽ 50% വരെ റിസർവേഷൻ ഇല്ലാതെ യാത്രാനുമതി നൽകി. ഇൗ കോച്ചുകളിലാണ് സീസൺ ടിക്കറ്റിനും അനുമതി നൽകിയത്. അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇൻ മൊബൈലും (യുടിഎസ്) പ്രവർത്തനമാരംഭിച്ചു. ജനസാധാരൺ ടിക്കറ്റ് ബുക്കിങ് േസവക് കേന്ദ്രങ്ങളും തുറക്കും.

വേണാടിൽ കോച്ച് വർധിപ്പിച്ചു; ദീപാവലിക്ക് 2 ട്രെയിനുകൾ

തിരുവനന്തപുരം –ഷൊർണൂർ വേണാടിൽ 3 സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകൾ കൂടി ഇന്നലെ മുതൽ അധികം ക്രമീകരിച്ചു.

ദീപാവലിയോടനുബന്ധിച്ച് 2 സ്പെഷൽ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. കന്യാകുമാരിയിൽ നിന്നു ബംഗാളിലെ ജൽപായ്ഗുരിയിലേക്ക് 7നും 14നുമാണ് സർവീസ്. എറണാകുളത്തു നിന്നും ഗോരഖ്പുരിലേക്കുള്ള ട്രെയിൻ ഇൗ മാസം 8നും 15നും സർവീസ് നടത്തും.

Related posts

ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏർപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

വാ​ക്സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക് പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ഗോ ​എ​യ​ർ

Aswathi Kottiyoor

ബോട്ടുകളുടെ വിശദാംശങ്ങൾ തേടി പൊലീസ്‌

Aswathi Kottiyoor
WordPress Image Lightbox