24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • റസ്റ്റ് ഹൗസുകൾ പൊതുജനത്തിനും ; പരീക്ഷയെഴുതാൻ വരുന്നവർക്ക് മിതമായ നിരക്കിൽ മുറി
Kerala

റസ്റ്റ് ഹൗസുകൾ പൊതുജനത്തിനും ; പരീക്ഷയെഴുതാൻ വരുന്നവർക്ക് മിതമായ നിരക്കിൽ മുറി

പരീക്ഷയെഴുതാൻ വരുന്ന വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും പൊതുമരാമത്ത്‌ വകുപ്പിന്റെ റസ്റ്റ്‌ ഹൗസുകളിൽ മിതമായ നിരക്കിൽ താമസ സൗകര്യം ഒരുക്കുന്ന കാര്യം ആലോചനയിലെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാവുന്ന വിധത്തിൽ തയ്യാറാക്കിയ ഓൺലൈൻ സംവിധാനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. resthouse.pwd.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ നേരിട്ടെത്തിയോ ബുക്ക് ചെയ്യാം. കേരളപ്പിറവി ദിനത്തിൽ ജനങ്ങൾക്കുള്ള വകുപ്പിന്റെ സമ്മാനമാണിത്. 155 റസ്റ്റ്‌ ഹൗസിലായി 1161 മുറിയാണ്‌ പൊതുജനങ്ങൾക്കായി തുറക്കപ്പെടുക. മുറികളിൽ ഉദ്യോഗസ്ഥർക്കുള്ള സംവരണത്തിൽ മാറ്റമില്ല.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 30 വിനോദസഞ്ചാര കേന്ദ്രത്തിലെ റസ്റ്റ്‌ ഹൗസുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ വിനോദ സഞ്ചാരവകുപ്പ്‌ ഡയറക്ടർ വി ആർ കൃഷ്‌ണതേജയെ നോഡൽ ഓഫീസറായി നിയമിച്ചു. റസ്റ്റ്‌ ഹൗസുകളിൽ അപ്രതീക്ഷിതമായുള്ള സന്ദർശനം ഉണ്ടാകും. ദീർഘദൂര യാത്രക്കാർക്ക്‌ വിവിധയിടങ്ങളിൽ കംഫർട്ട്‌ സ്‌റ്റേഷൻ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചീഫ്‌ എൻജിനിയർ എൽ ബീന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറി ആനന്ദ്‌ സിങ്‌, ചീഫ്‌ എൻജിനിയറായ കെ ആർ മധുമതി, തൈക്കാട്‌ വാർഡ്‌ കൗൺസിലർ ജി മാധവദാസ്‌ എന്നിവ‌‌ർ പങ്കെടുത്തു.

Related posts

കാളികയം കുടിവെള്ള പദ്ധതി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു

Aswathi Kottiyoor

കടുവാസങ്കേതത്തിന് കരുതൽമേഖല ബാധകമോ? സുപ്രീംകോടതി ഉത്തരവിൽ അവ്യക്തത

Aswathi Kottiyoor

കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർഥി ആത്മഹത്യ: ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് വിദ്യാർഥികൾ

Aswathi Kottiyoor
WordPress Image Lightbox