24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജിഎസ്‌ടി വരുമാനം ഒക്ടോബറിൽ 1.30 ലക്ഷം കോടി ; കേരളത്തിന്റെ വരുമാനത്തിൽ 16 ശതമാനം വർധന
Kerala

ജിഎസ്‌ടി വരുമാനം ഒക്ടോബറിൽ 1.30 ലക്ഷം കോടി ; കേരളത്തിന്റെ വരുമാനത്തിൽ 16 ശതമാനം വർധന

ഒക്ടോബറിൽ ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ്‌ വരവ്‌.

കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച്‌ 24 ശതമാനവും 2019–-20 ഒക്ടോബറിനെ അപേക്ഷിച്ച്‌ 36 ശതമാനവും കൂടുതലാണിത്‌. ജിഎസ്‌ടി നടപ്പാക്കിയശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയും. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം. ചിപ്പുകളുടെ ദൗർലഭ്യം കാറുകളുടെയടക്കം വിൽപ്പനയെ ബാധിച്ചില്ലായിരുന്നെങ്കിൽ ഒക്ടോബറിൽ വരുമാനം വീണ്ടും ഉയരുമായിരുന്നു.

കേരളത്തിന്റെ വരുമാനത്തിൽ 16 ശതമാനം വർധന. കഴിഞ്ഞ വർഷം ഒക്ടോബറിൽ 1665 കോടിയായിരുന്നത്‌ ഇപ്പോൾ 1932 കോടി രൂപയായി.

Related posts

നിപ മഹാമാരിയെ പ്രതിരോധിക്കാൻ കേരളമാകെ ഒന്നിച്ചു നിന്നു; പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor

വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്രസേന ആവശ്യമില്ല: മന്ത്രി അഹമ്മദ് ദേവർ കോവിൽ.

Aswathi Kottiyoor

*പരാതി നൽകാൻ ഇനി പൊലീസ് സ്റ്റേഷനിൽ പോകേണ്ട, പുതിയ സംവിധാനവുമായി കേരള പൊലീസ്, കൂടുതൽ വിവരങ്ങൾ*

Aswathi Kottiyoor
WordPress Image Lightbox