ഇരിട്ടി: കിളിയന്തറയിലെ ആരോഗ്യവകുപ്പിന്റെ സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്രം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ഇതോടെ പരിശോധനയ്ക്കെത്തിയവര്‍ നിരാശരായി മടങ്ങി. മലയോര മേഖലയിലെ സാധാരണക്കാർക്കും അന്യസംസ്ഥാനത്തേയ്ക്ക് ജോലി തേടി പോകുന്നവര്‍ക്കും കോവിഡ് രോഗ നിര്‍ണയത്തിന് സഹായകരമായിരിന്ന കുട്ടപുഴ സെയില്‍ ടാക്സ് ചെക്ക് പോസ്റ്റിലെ ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്രമാണ് നിർത്തലാക്കിയത്.
ഇതോടെ കര്ണാടയിലേയ്ക്ക് പോകുന്ന ലോറി ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് പരിശോധന കേന്ദ്രത്തിലെത്തി തിരിച്ചു പോകേണ്ട സാഹചര്യമാണ്.
എത്രയും വേഗം പരിശോധന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് പായം മണ്ഡലം കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ആന്റണി അധ്യക്ഷത വഹിച്ചു. ഡെന്നീസ് മാണി, ജോസ് പൊരുന്നക്കോട്ട്, പി.സി ജോസഫ്, കെ.ജെ. ജോസഫ് കിഴുചിറ, ജിജോ അടവനാല്‍, ബേബി പുതിയ മഠത്തില്‍, ടിസി മണിക്കൊമ്പേല്‍, റോബിന്‍സ് മണ്ണനാല്, തോമസ് ഇല്ലിക്കല്‍, സാന്റി ചെമ്പംകുളം, മോനിച്ചന് മഞ്ഞളില്‍ പ്രസംഗിച്ചു.
previous post