Uncategorized
‘ടൈം ബാങ്ക്’ വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്

മുതിര്‍ന്ന പൗരന്മാര്ക്ക് പിന്തുണ ഉറപ്പുവരുത്തുന്നതിനായി കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിസ് കൗണ്‍സില്‍ (കെ-ഡിസ്ക്) സംസ്ഥാനത്ത് ‘ടൈം ബാങ്ക്’ എന്ന പേരിൽ പുതിയ സംരംഭം ആരംഭിക്കുന്നു.
വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സ്വന്തം സമയം നല്‍കാനും പിന്നീട് അവര്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ ഇത് വീണ്ടെടുക്കാനുമുള്ള പദ്ധതിയാണ് ടൈം ബാങ്ക്.
വാഹനം ഓടിക്കല്‍, പാചകം, തുണികള്‍ കഴുകല്‍, ഷോപ്പിംഗ്, വൃത്തിയാക്കല്‍, മരുന്ന് നല്‍കുന്നത് ഓര്‍മപ്പെടുത്തല്‍, ഒന്നിച്ച് സമയം ചെലവഴിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങളാണ് ഈ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നത്.




