Uncategorized

സഞ്ജുവിനെ ആര്‍ക്കും വിട്ടുകൊടുക്കില്ല; മലയാളി താരത്തെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

ഐ പി എല്‍ പുതിയ സീസണില്‍ മലയാളി താരം സഞ്ജു സാംസണ്‍ പുതിയ ടീമിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ ദിവസങ്ങളായുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍കിങ്സിലേക്കായിരിക്കും താരം പോകുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും താരത്തെ റാഞ്ചുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

ഇപ്പോഴിതാ, താരത്തെ രാജസ്ഥാന്‍ റോയല്‍സ് തന്നെ നിലനിര്‍ത്തുമെന്ന സൂചനകളാണ് വരുന്നത്. രാജസ്ഥാന്‍ റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജുവില്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് യാഥാർഥ്യമാണെങ്കിൽ, സഞ്ജുവിനെ രാജസ്ഥാന്‍ ‘റോയലായി’ നിലനിര്‍ത്തും.

മിനി ലേലത്തില്‍ രാജസ്ഥാന്‍ റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടികയില്‍ അശോക് ശര്‍മ, കുനാല്‍ റാത്തോഡ്, കുമാര്‍ കാര്‍ത്തികേയ, ഫസല്‍ഹഖ് ഫാറൂഖി, മഹീഷ് തീക്ഷണ എന്നിവരാണുള്ളത്. അതായത്, സഞ്ജുവിനെ പോലുള്ള പ്രധാന താരങ്ങളെ ടീം നിലനിര്‍ത്തും. കഴിഞ്ഞ സീസണില്‍ വലിയ തിരിച്ചടി രാജസ്ഥാന്‍ നേരിട്ടിരുന്നു. ഇവരെ റിലീസ് ചെയ്യുന്നതോടെ ആറ് കോടി രൂപ ലേലത്തില്‍ ചെലവഴിക്കാന്‍ രാജസ്ഥാന് സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button