രാഷ്ട്രീയ ഏകതാ ദിവസ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

മുഴക്കുന്ന്:രാഷ്ട്രീയ ഏകതാ ദിവസ ദിനാചരണത്തിന്റെ ഭാഗമായി പാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും കാവുംപടി സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി കേഡട്സ് കളുടെയും മുഴക്കുന്ന് ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീഹരി കെ പി ഫ്ലാഗ് ഓഫ് ചെയ്തു. കാക്കെങ്ങാട് ടൗണിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം എടത്തൊട്ടി വഴി കാക്കനാട് ടൗണിൽ സമാപിച്ചു. കാക്കയങ്ങാട് ടൗണിൽ നടന്ന സമാപന ചടങ്ങ് മുഴക്കുന്ന പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീഹരി കെ പി ഉദ്ഘാടനം ചെയ്തു പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മെൽവിൻ വിൻസന്റ് അധ്യക്ഷനായി. ചടങ്ങിൽ മുഴക്കുന്ന പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജി സജേഷ് മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും കാവുംപടി ഹയർസെക്കൻഡറി സ്കൂളിലെ ഡ്രിൽ ഇൻസ്ട്രക്ടർ കെ പി രാകേഷ് സീനിയർ സിവിൽ പോലീസ് ഓഫീസറും പാലാ ഗവൺമെന്റ് സ്കൂളിലെ ഡ്രിൽ ഇൻസ്ട്രക്ടർ പി രതീഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഇരു വിദ്യാലയങ്ങളിലെയും എസ്പിസി കേഡറ്റസ് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കൂട്ടയോട്ടത്തിന് സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷഫീന ടീച്ചർ,സ്റ്റിഫാനിയ ടീച്ചർ കായിക അധ്യാപകനായ മുസ്തഫ മാസ്റ്റർ ഡ്രിൽ ഇൻസ്ട്രക്ടർ മാരായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ദീപ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രേമലത എന്നിവർ നേതൃത്വം നൽകി




