Uncategorized

കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടി അംഗീകരിച്ച് ഹൈക്കോടതി

വിവിധ കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം. ഫീസ് വർദ്ധനവിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷക സംഘടന സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഫീസ് വർദ്ധനവിൽ അപാകതയില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

ഫീസ് വർദ്ധനവിനെതിരെ കോടതി ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് പിന്നാലെയായിരുന്നു സംഘടന പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വർദ്ധനവ് അന്യായവും അനുചിതവുമാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷൻ്റെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ കോർട്ട് ഫീസുകൾ വർദ്ധിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button