Uncategorized

മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറില്‍; ‘മലയാളോത്സവം 2025’ ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറില്‍ എത്തി. മുഖ്യമന്ത്രിയെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ലോക കേരള സഭാംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. വൈകിട്ട് ഏഴിന് (ഇന്ത്യന്‍ സമയം രാത്രി 9.30) ലോക കേരള സഭയുടെയും മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘മലയാളോത്സവം 2025’ അദ്ദേഹം ഉദ്ഘാടനം ചെയ്യും. അബു ഹമൂറിലുള്ള ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് പരിപാടി.

അംബാസഡര്‍ വിപുല്‍, മന്ത്രി സജി ചെറിയാന്‍, പദ്മശ്രീ ഡോ. എം എ യൂസഫ് അലി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐ എ എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിവിധ പ്രവാസി മലയാളി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പരിപാടിക്കായി വിപുലമായ ഒരുക്കങ്ങള്‍ നടന്നിട്ടുണ്ട്.

ഖത്തറിലെ പ്രവാസി സംഘടനാ പ്രതിനിധികള്‍, മലയാളി വ്യവസായികള്‍ എന്നിവരുമായി മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തും. രാത്രി ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഒരുക്കുന്ന വിരുന്നിലും മുഖ്യമന്ത്രി പങ്കെടുക്കും. ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പരിപാടി സ്ഥലത്തേക്ക് വാഹന സൗകര്യങ്ങളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആറ് മുതല്‍ കേരളീയ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. നഗറില്‍ കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button