24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോഴിക്കോട് ബസ് ടെർമിനൽ; വിദഗ്ധ സമിതിയെ നിയോഗിച്ചു
Kerala

കോഴിക്കോട് ബസ് ടെർമിനൽ; വിദഗ്ധ സമിതിയെ നിയോഗിച്ചു

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ കോപ്ലക്‌സിന്റെ നിർമ്മാണം സംബന്ധിച്ച് ചെന്നൈ ഐഐടി സ്ട്രക്ചറൽ എൻജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂർത്തി സമർപ്പിച്ച് റിപ്പോർട്ട് പരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ എസ് ഹരികുമാർ (കൺവീനർ), ഐഐടി ഖരഗ്പൂർ സിവിൽ എൻജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. നിർജർ ധംങ്, കോഴിക്കോട് എൻഐറ്റി സ്ട്രക്ചറൽ എൻജിനിയറിങ് വിഭാഗം സീനിയർ പ്രൊഫ. ഡോ. റ്റി. എം. മാധവൻ പിള്ള, പൊതുമരാമത്തു വകുപ്പ് ബിൽഡിംഗ്‌സ് ചീഫ് എൻജിനിയർ എൽ ബീന, തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പ്രൊഫ. കെ ആർ ബിന്ദു എന്നിവർ അടങ്ങുന്ന വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

കോവിഡ് മരണം: ധനസഹായത്തിനു രണ്ടു മാസത്തിനകം അപേക്ഷിക്കണം

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി ഉൾപ്പടെ എല്ലാ ഹെവി വാഹനങ്ങളിലും മുൻനിര യാത്രക്കാർക്ക് സീറ്റ് ബെൽറ്റ്

Aswathi Kottiyoor

വിദ്യാര്‍ഥികളോട് വിവേചനം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദ് ചെയ്യണം- ബാലാവകാശ കമീഷന്‍

Aswathi Kottiyoor
WordPress Image Lightbox