23.1 C
Iritty, IN
September 16, 2024
  • Home
  • Kottiyoor
  • പാൽച്ചുരം ബോയ്സ് ടൌൺ റോഡ് ; നവീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി
Kottiyoor

പാൽച്ചുരം ബോയ്സ് ടൌൺ റോഡ് ; നവീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

2018ലെ പ്രളയത്തിൽ തകർന്ന പാൽചുരം മുതൽ ബോയ്സ് ടൌൺ വരെയുള്ള റോഡ് നവീകരിക്കാനവിശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി സണ്ണി ജോസഫ് എംഎൽഎ യുടെ സബ്മിഷന് നിയമസഭയിൽ മറുപടി നൽകി. കണ്ണൂർ കാസർഗോഡ് ജില്ലകളെ വയനാടുമായും തമിഴ്നാടുമായും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാൽചുരം മുതൽ ബോയ്സ് ടൗൺ വരെയുള്ള റോഡ് 2018ലെ പ്രളയത്തിൽ തകർന്നു ഗതാഗത യോഗ്യമല്ലാതായിരിക്കുന്നു ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പേരാവൂർ എംഎൽഎ അഡ്വ.സണ്ണി ജോസഫ് നിയമസഭവേളയില്‍ സബ്മിഷനിലൂടെ അവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവള പാക്കേജില്‍ തത്വത്തില്‍ ഉള്‍പ്പെടുത്തി മാനന്തവാടി, ബോയിസ് ടൌണ്‍,പേരാവൂര്‍, ശിവപുരം മട്ടന്നൂര്‍ റോഡിന്‍റെ ഭാഗമായാണ് പാല്‍ച്ചുരം ബോയിസ് ടൌണ്‍ റോഡ്‌ ഉള്‍പ്പെടുന്നത്, കിഫ്ബി ഫണ്ട്‌ ഉപയോഗിച്ചാണ് റോഡിന്‍റെ പ്രവര്‍ത്തി തീരുമാനിച്ചിരിക്കുന്നത് . റോഡിന്റെ അലൈൻമെന്റ്, വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട്, എഞ്ചിനീയറിംഗ് ഡിസൈൻ എന്നിവ തയ്യാറാക്കുന്നതിനായി കണ്‍സള്‍ട്ടന്‍സിയെ ചുമതപെടുത്തുകയും അലയിന്മെന്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും റോഡ് തത്കാലികമായി ഗതാഗത യോഗ്യമാക്കുന്നതിനായി 69.10 ലക്ഷം രൂപയുടെ റെക്ടിഫിക്കേഷന്‍ എസ്റ്റിമേറ്റ് കെ അര്‍ എഫ് ബി ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ട്, പ്രൊജക്റ്റ്‌ മാനേജ്‌മന്റ്‌ യുണിറ്റില്‍ എസ്റ്റിമേറ്റ് ലഭിച്ചാലുടന്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വേഗത്തിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മറുപടിയായി മന്ത്രി പറഞ്ഞു.

Related posts

കണ്ടപ്പനം – മന്ദം ചേരി ഇന്ദിര ഗാന്ധി റോഡ് പുനസ്ഥാപിച്ച് നല്‍കണമെന്നാവിശ്യപ്പെട്ട് കൂട്ടായ്മ സംഘടിപ്പിച്ചു.

Aswathi Kottiyoor

കൊട്ടിയൂർ ഉത്സവത്തിന് കനത്ത സുരക്ഷയുമായി പൊലീസ്

Aswathi Kottiyoor

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് നാളെ തുടക്കമാകും.

Aswathi Kottiyoor
WordPress Image Lightbox